കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ചു, ഛര്‍ദിച്ച് അവശനിലയിലായ കുട്ടി ആസ്പത്രിയില്‍ ചികിത്സയില്‍; പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് പിതാവ് മദ്യം ഒഴിച്ച ഗ്ലാസ് നീട്ടുകയായിരുന്നു. കുട്ടി മദ്യം ചുണ്ടോടടുപ്പിച്ചപ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്ലാസ് താഴെ വെച്ചു. ഇതോടെ പിതാവ് കുട്ടിയെ ബലമായി മദ്യം കുടിപ്പിക്കുകയായിരുന്നു. അതിനിടെ സഹോദരന്‍ എത്തി നോക്കിയപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായ കുട്ടിയെയാണ് കണ്ടത്. സഹോദരന്‍ ഉടന്‍ തന്നെ സമീപത്തെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ കുട്ടിയെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് പിതാവ് മദ്യം ഒഴിച്ച ഗ്ലാസ് നീട്ടുകയായിരുന്നു. കുട്ടി മദ്യം ചുണ്ടോടടുപ്പിച്ചപ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്ലാസ് താഴെ വെച്ചു. ഇതോടെ പിതാവ് കുട്ടിയെ ബലമായി മദ്യം കുടിപ്പിക്കുകയായിരുന്നു. അതിനിടെ സഹോദരന്‍ എത്തി നോക്കിയപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായ കുട്ടിയെയാണ് കണ്ടത്. സഹോദരന്‍ ഉടന്‍ തന്നെ സമീപത്തെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ കുട്ടിയെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അകത്ത് മദ്യം ചെന്നതായി കണ്ടെത്തി. ജില്ലാ ആസ്പത്രി അധികൃതര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. തന്നെ പിതാവ് മദ്യം കുടിപ്പിച്ചതാണെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it