പന്നിയുടെ കുത്തേറ്റ എട്ടുവയസുകാരന്‍ താടിയെല്ല് പൊട്ടി ആസ്പത്രിയില്‍
ആദൂര്‍: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ കാട്ടുപന്നിയുടെ കുത്തേറ്റ് എട്ടുവയസുകാരന്റെ താടിയെല്ല് പൊട്ടി. മുളിയാര്‍ മുതലപ്പാറ സാബിത്ത് അപ്പാര്‍ട്ട്മെന്റിലെ മുഹമ്മദ് ഷാക്കിദിന്റെ മകനും മുണ്ടക്കൈ ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സയ്യിദ് ഹൈദര്‍ അലിക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ മളിക്കാലില്‍ വെച്ചാണ് ഹൈദര്‍ അലിയെ കാട്ടുപന്നി അക്രമിച്ചത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടം വഴിയുള്ള റോഡിലൂടെ കുട്ടി സ്‌കൂളിലേക്ക് […]

ആദൂര്‍: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ കാട്ടുപന്നിയുടെ കുത്തേറ്റ് എട്ടുവയസുകാരന്റെ താടിയെല്ല് പൊട്ടി. മുളിയാര്‍ മുതലപ്പാറ സാബിത്ത് അപ്പാര്‍ട്ട്മെന്റിലെ മുഹമ്മദ് ഷാക്കിദിന്റെ മകനും മുണ്ടക്കൈ ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സയ്യിദ് ഹൈദര്‍ അലിക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ മളിക്കാലില്‍ വെച്ചാണ് ഹൈദര്‍ അലിയെ കാട്ടുപന്നി അക്രമിച്ചത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടം വഴിയുള്ള റോഡിലൂടെ കുട്ടി സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് പന്നിയുടെ അക്രമണമുണ്ടായത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ മുഹമ്മദ് ഷാസും ഹൈദര്‍ അലിക്കൊപ്പമുണ്ടായിരുന്നു. പന്നിയുടെ കുത്തേറ്റ് വീണ കുട്ടിയുടെ താടിയെല്ല് പൊട്ടുകയാണുണ്ടായത്. ഹൈദറിനെ കുത്തിവീഴ്ത്തിയ പന്നി കശുമാവിന്‍ തോട്ടത്തിലേക്ക് ഓടിപ്പോവുകയും ചെയ്തു. മുഹമ്മദ് ഷാസ് തൊട്ടടുത്ത കടയില്‍ പോയി വിവരം പറഞ്ഞതോടെ നാട്ടുകാരെത്തിയാണ് ഹൈദറിനെ ആസ്പത്രിയിലെത്തിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികള്‍ക്ക് കാട്ടുപന്നികളെയും തെരുവ് നായ്ക്കളെയും ഭയക്കേണ്ട സ്ഥിതിയാണുള്ളത്. മനുഷ്യജീവനും കൃഷിക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സര്‍ക്കാര്‍ ഉത്തരവിന് ശേഷവും കാട്ടുപന്നികളുടെ ശല്യം വ്യാപകമാണ്. വിരലിലെണ്ണാവുന്ന പന്നികളെ മാത്രമാണ് കൊലപ്പെടുത്തിയത്. നേരത്തെ വനംവകുപ്പില്‍ നിന്ന് അനുമതി നല്‍കിയിരുന്ന സമയത്ത് അറുപതോളം പന്നികളെ വെടിവെച്ച് കൊന്നിരുന്നു. അതേസമയം പല തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് ഇനിയും വ്യക്തതയുണ്ടായിട്ടില്ല. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടി നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പന്നികളെ കൊല്ലുന്നതിന് കാസര്‍കോട് ജില്ലയില്‍ കുറച്ച് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. എന്‍മകജെ പഞ്ചായത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ദൗത്യസംഘത്തെ എത്തിച്ച് രണ്ടുദിവസം കാട്ടുപന്നി വേട്ട നടത്തിയെന്നല്ലാതെ പിന്നീട് കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ വനംവകുപ്പ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണുള്ളത്. തോക്ക് ലൈസന്‍സുള്ള ആരെയും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് കാട്ടുപന്നിയെ കൊല്ലുന്നതിന് നിയോഗിക്കാമെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നത്.