സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ചെന്നൈ: സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. തിരുച്ചിയിലെ ബാലമുരുകന്‍ - സുമതി ദമ്പതികളുടെ മകന്‍ ശ്രീറാം ആണ് മരിച്ചത്. വീട്ടുവളപ്പില്‍ അടുപ്പുകൂട്ടി കശുവണ്ടി ചുടുന്നതിനിടെ തീ നന്നായി കത്തുന്നതിനായി ശ്രീറാം സാനിറ്റൈസര്‍ ഒഴിക്കുകയായിരുന്നു. ഈ സമയം അടുപ്പില്‍ നിന്ന് തീ ആളിക്കത്തി കുട്ടിയുടെ വസ്ത്രത്തില്‍ പടര്‍ന്നുപിടിച്ച് ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു. തിരുച്ചി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടൈ പോലീസ് കേസെടുത്തു. ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ശ്രീറാം.

ചെന്നൈ: സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. തിരുച്ചിയിലെ ബാലമുരുകന്‍ - സുമതി ദമ്പതികളുടെ മകന്‍ ശ്രീറാം ആണ് മരിച്ചത്. വീട്ടുവളപ്പില്‍ അടുപ്പുകൂട്ടി കശുവണ്ടി ചുടുന്നതിനിടെ തീ നന്നായി കത്തുന്നതിനായി ശ്രീറാം സാനിറ്റൈസര്‍ ഒഴിക്കുകയായിരുന്നു.

ഈ സമയം അടുപ്പില്‍ നിന്ന് തീ ആളിക്കത്തി കുട്ടിയുടെ വസ്ത്രത്തില്‍ പടര്‍ന്നുപിടിച്ച് ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു. തിരുച്ചി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടൈ പോലീസ് കേസെടുത്തു. ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ശ്രീറാം.

Related Articles
Next Story
Share it