ലഹരിവിമുക്ത കാമ്പയിനും<br>ബോധവല്‍ക്കരണ റാലിയും നടത്തി

ബോവിക്കാനം: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് ലഹരി വിമുക്ത ക്യാമ്പയിനും ബോധവല്‍ക്കരണ റാലിയും നടത്തി. ബി.എ.ആര്‍.എച്ച് സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ലതിക ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ […]

ബോവിക്കാനം: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് ലഹരി വിമുക്ത ക്യാമ്പയിനും ബോധവല്‍ക്കരണ റാലിയും നടത്തി. ബി.എ.ആര്‍.എച്ച് സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ലതിക ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജി.ആര്‍. ജിബി സ്വാഗതവും പി.എം തോമസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it