ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കാസറകോട്: ജെ.സി.ഐ കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, എസ്.പി.സി ടി.ഐ.എച്ച്.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകസമാധാനത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ മുന്‍വശത്തു നിന്നും ആരംഭിച്ച റാലി ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫിന്റെ അധ്യഷതയില്‍ വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്. കെ ഫഌഗ് ഓഫ് ചെയ്തു.ടി.ഐ.എച്ച്.എസ് എസ്.പി.സി കുട്ടികള്‍, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ വേണുഗോപാല്‍ വി.കെ, സി.പി.ഒ വിനോദ് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് […]

കാസറകോട്: ജെ.സി.ഐ കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, എസ്.പി.സി ടി.ഐ.എച്ച്.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകസമാധാനത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ മുന്‍വശത്തു നിന്നും ആരംഭിച്ച റാലി ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫിന്റെ അധ്യഷതയില്‍ വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്. കെ ഫഌഗ് ഓഫ് ചെയ്തു.
ടി.ഐ.എച്ച്.എസ് എസ്.പി.സി കുട്ടികള്‍, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ വേണുഗോപാല്‍ വി.കെ, സി.പി.ഒ വിനോദ് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സമാപന ചടങ്ങ് ജെ.സി.ഐ മുന്‍ മേഖലാ പ്രസിഡണ്ട് അബ്ദുല്‍ മെഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ വിദ്യാനഗര്‍ പ്രസിഡണ്ട് ഇല്ല്യാസ് എ.എ, ജെ.സി.ഐ വാരാഘോഷ കോര്‍ഡിനേറ്റര്‍ അനസ് കല്ലങ്കൈ, സോണ്‍ ഓഫീസര്‍ റംസാദ് അബ്ദുല്ല, മുന്‍ പ്രസിഡണ്ട് അജിത് കുമാര്‍ സി.കെ, ജെ.സി.ഐ പാലക്കുന്ന് പ്രസിഡണ്ട് സമീര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി യതീഷ് ബല്ലാല്‍ സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ ആദര്‍ഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it