മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു; ഭാര്യക്ക് പരിക്ക്

ബണ്ട്വാള്‍: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍ കോഡാജെ റോഡ് വളവില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണിയില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന കാറും കോഡാജെയിലേക്ക് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ കോഡാജെ പന്തടുക്കയിലെ അമ്മിയാണ് മരിച്ചത്. പിറകിലെ സീറ്റിലുണ്ടായിരുന്ന അമ്മിയുടെ ഭാര്യയുടെ കാലിന് പരിക്കേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it