കാസര്‍കോട്ടെ ചിറ്റാരിക്കാല്‍ സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളേജ് മാനേജ്‌മെന്റിനെതിരെ മൊഴിനല്‍കിയ വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാനുള്ള കോളേജ്‌മെന്റിന്റെ ശ്രമം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇടപെട്ട് തടഞ്ഞു

മംഗളൂരു: കങ്കനാടിയിലെ സ്വകാര്യനഴ്‌സിംഗ് കോളേജ് ഒന്നാംവര്‍ഷവിദ്യാര്‍ഥിനിയായ കാസര്‍കോട് ചിറ്റാരിക്കാലിലെ നീന സതീഷ്(19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിന് കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. നീനക്കൊപ്പം കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളാണ് വ്യാഴാഴ്ച അന്വേഷണത്തിനെത്തിയ കദ്രി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയത്. ഫീസ് അടയക്കാന്‍ വൈകിയതിന് നീനയെ കോളേജ് മാനേജ്മെന്റും അഡ്മിഷന്‍ ഏജന്റും മാനസികമായി പീഡിപ്പിച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. പൊലീസുദ്യോഗസ്ഥര്‍ പോയതോടെ കോളേജ് […]

മംഗളൂരു: കങ്കനാടിയിലെ സ്വകാര്യനഴ്‌സിംഗ് കോളേജ് ഒന്നാംവര്‍ഷവിദ്യാര്‍ഥിനിയായ കാസര്‍കോട് ചിറ്റാരിക്കാലിലെ നീന സതീഷ്(19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിന് കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. നീനക്കൊപ്പം കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളാണ് വ്യാഴാഴ്ച അന്വേഷണത്തിനെത്തിയ കദ്രി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയത്. ഫീസ് അടയക്കാന്‍ വൈകിയതിന് നീനയെ കോളേജ് മാനേജ്മെന്റും അഡ്മിഷന്‍ ഏജന്റും മാനസികമായി പീഡിപ്പിച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. പൊലീസുദ്യോഗസ്ഥര്‍ പോയതോടെ കോളേജ് അധികൃതരെത്തി മൊഴി നല്‍കിയ വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കോളേജ് അധികൃതരോട് കാര്യമന്വേഷിച്ചപ്പോള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിടാന്‍ ആവശ്യപ്പെട്ടതെന്ന് മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാംശങ്കറിന്റെ ശ്രദ്ധയില്‍പെടുത്തി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇടപെട്ടതോടെ വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാനുള്ള നീക്കത്തില്‍ നിന്ന് കോളേജ് മാനേജ്മെന്റ് പിന്‍മാറി. നീനയുടെ ആത്മഹത്യയെ തുടര്‍ന്ന് കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എ.ബി.വി.പി, കാമ്പസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

Related Articles
Next Story
Share it