ജില്ലയില്‍ പുരാവസ്തു മ്യൂസിയവും തളങ്കരയില്‍ ടൂറിസം പദ്ധതിയും സ്ഥാപിക്കും-മന്ത്രി അഹമദ് ദേവര്‍കോവില്‍

കാസര്‍കോട്: വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് പുരാരേഖ മ്യൂസിയവും മണല്‍ ശുദ്ധീകരണ ശാലയും ടൂറിസത്തിന് ഏറെ സാധ്യതയുള്ള തളങ്കരയില്‍ ടൂറിസം പദ്ധതിയും കൊണ്ടുവരുമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മന്ത്രിക്കും ജില്ലയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇവക്കായി അനുയോജ്യമായ സ്ഥലം കാസര്‍കോട് തന്നെ കണ്ടെത്തുമെന്നും […]

കാസര്‍കോട്: വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് പുരാരേഖ മ്യൂസിയവും മണല്‍ ശുദ്ധീകരണ ശാലയും ടൂറിസത്തിന് ഏറെ സാധ്യതയുള്ള തളങ്കരയില്‍ ടൂറിസം പദ്ധതിയും കൊണ്ടുവരുമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മന്ത്രിക്കും ജില്ലയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇവക്കായി അനുയോജ്യമായ സ്ഥലം കാസര്‍കോട് തന്നെ കണ്ടെത്തുമെന്നും ഇവിടെ കടവുകള്‍ കുടുതലുള്ള പ്രദേശങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. വിശാലമായ കടല്‍ പ്രദേശവും കാസര്‍കോട്ടുണ്ട്. 30 കോടി രുപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ലക്ഷ്യം. മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസര്‍കോട്. അടിയന്തിരമായി മ്യൂസിയം സ്ഥാപിക്കും. നീലേശ്വരത്താണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തളങ്കരയില്‍ തുറമുഖ വകുപ്പിന് കീഴില്‍ 4.8 ഏക്കര്‍ സ്ഥലമുണ്ട്. ഇവിടെ ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് കാണുന്നത്. പുഴയും കടലും സംഗമിക്കുന്ന മനോഹര കാഴ്ചകളുള്ള സ്ഥലം കൂടിയാണ് തളങ്കര തീരദേശം. നിരവധി വികസന സാധ്യതകള്‍ ഉള്ള കാസര്‍കോടിന്റെ പുരോഗതിക്കായി സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു.
കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് ഏറ്റവും വലിയ ദുരിതം അനുഭവിച്ചവരാണ് ഇവിടത്തുകാര്‍. കര്‍ണാടക വാതില്‍ കൊട്ടിയടച്ചു. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് ഇനി അവസാനമുണ്ടാകണം. ചട്ടഞ്ചാലില്‍ കോവിഡ് ആസ്പത്രി വന്നത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. ആരോഗ്യരംഗത്ത് മികച്ച ആസ്പത്രികള്‍ വേണം. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവമുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിനായി പരിശ്രമിക്കുമെന്നും ജില്ലയുടെ ചുമതല കുടിയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.


ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിയ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിനെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ്, സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it