ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ കെ.ടി മുഹമ്മദ് സ്മാരക നാടകോത്സവത്തോടനുബന്ധിച്ച് വിമുക്തി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂസഫ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണന്‍, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, വി. പ്രഭാകരന്‍, കെ. രത്‌നാകരന്‍, പി.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. എ. അപ്പക്കുഞ്ഞി സ്വാഗതവും അബ്ബാസ് പാക്യാര നന്ദിയും പറഞ്ഞു. മാജിക് മിഠായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകമുണ്ടായിരുന്നു. […]

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ കെ.ടി മുഹമ്മദ് സ്മാരക നാടകോത്സവത്തോടനുബന്ധിച്ച് വിമുക്തി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂസഫ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണന്‍, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, വി. പ്രഭാകരന്‍, കെ. രത്‌നാകരന്‍, പി.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. എ. അപ്പക്കുഞ്ഞി സ്വാഗതവും അബ്ബാസ് പാക്യാര നന്ദിയും പറഞ്ഞു. മാജിക് മിഠായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകമുണ്ടായിരുന്നു. തുടര്‍ന്ന് കൊല്ലം അനശ്വരയുടെ അമ്മ മനസ് നാടകം അരങ്ങേറി. ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം സിനിമ-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം കടലാസിലെ ആന.

Related Articles
Next Story
Share it