ലഹരി വിരുദ്ധ ക്യാമ്പയിനും എ.പി.ജെ.അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി
കാസര്‍കോട്: അലയന്‍സ് ക്ലബ്ബ് കാസര്‍കോടിന്റയും ബ്രീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഹൈസ്‌ക്കൂളില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.അബ്ദുല്‍ കലാമിന്റെ ജീവിത ദര്‍ശനങ്ങളിലേക്ക് വെളിച്ചം വീശുന്ന നൂറു കണക്കിന് പോസ്റ്ററുകകള്‍ പ്രദര്‍ശന ഹാളില്‍ ഒരുക്കിയിരുന്നു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു.ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ശ്യാംപ്രസാദിനെയും സ്ഥലംമാറിപ്പോകുന്ന […]

കാസര്‍കോട്: അലയന്‍സ് ക്ലബ്ബ് കാസര്‍കോടിന്റയും ബ്രീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഹൈസ്‌ക്കൂളില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.
അബ്ദുല്‍ കലാമിന്റെ ജീവിത ദര്‍ശനങ്ങളിലേക്ക് വെളിച്ചം വീശുന്ന നൂറു കണക്കിന് പോസ്റ്ററുകകള്‍ പ്രദര്‍ശന ഹാളില്‍ ഒരുക്കിയിരുന്നു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു.
ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ശ്യാംപ്രസാദിനെയും സ്ഥലംമാറിപ്പോകുന്ന ഹെഡ്മാസ്റ്റര്‍ സിദ്ധിഖിനെയും അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആദരിച്ചു. കലാമിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറുപുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
അലയന്‍സ് ക്ലബ്ബ് പ്രസിഡണ്ട് എസ്. റഫീക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, നൗഷാദ് ബായിക്കര, ഹെഡ്മാസ്റ്റര്‍ സിദ്ധിഖ്, എ.കെ.ശ്യാം പ്രസാദ്, ഷാഫി എ. നെല്ലിക്കുന്ന്, അഷ്‌റഫ് നാല്‍ത്തടുക്ക, മുഹമ്മദ് ഹനീഫ്, ബ്രീസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലൂയിസ് സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് ഖാദര്‍ സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ എം.പി. ജില്‍ജില്‍ നന്ദിയും പറഞ്ഞു.