കൗതുക നിര്‍മ്മിതിയില്‍ ഒരു പുരാതന ക്ഷേത്രം
കുന്നുകളും വെള്ളച്ചാട്ടങ്ങളും കൃഷിയും പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളും വന്യമൃഗങ്ങളും പ്രശസ്തമായ നദികളും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത സൗന്ദര്യം കൊണ്ടു അനുഗ്രഹീത നാട് അതാണ് 'കുടക്'! കാഴ്ചകളില്‍ കേമന്‍, ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും കോടമഞ്ഞും പിന്നെ തണുപ്പിന് അല്പം മാറ്റ് കൂട്ടുന്ന തണുത്ത കാറ്റും ഒരു വല്ലാത്ത ഫീല്‍ ആണ് ഈ നാട്! മധുരം വിളയുന്ന മലകള്ക്കടിയിലെ ഓറഞ്ച് തോട്ടങ്ങള്‍, കാപ്പിത്തോട്ടങ്ങളില്‍ കാപ്പിപ്പൂവിന്റെ സുഗന്ധം ഇതെല്ലാം കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സമ്പന്നമാക്കുന്നു. കുടകിലെത്തുന്ന ഏതോരാള്‍ക്കും ഓറഞ്ച് കൃഷിയും കാപ്പിയും […]
കുന്നുകളും വെള്ളച്ചാട്ടങ്ങളും കൃഷിയും പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളും വന്യമൃഗങ്ങളും പ്രശസ്തമായ നദികളും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത സൗന്ദര്യം കൊണ്ടു അനുഗ്രഹീത നാട് അതാണ് 'കുടക്'! കാഴ്ചകളില്‍ കേമന്‍, ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും കോടമഞ്ഞും പിന്നെ തണുപ്പിന് അല്പം മാറ്റ് കൂട്ടുന്ന തണുത്ത കാറ്റും ഒരു വല്ലാത്ത ഫീല്‍ ആണ് ഈ നാട്! മധുരം വിളയുന്ന മലകള്ക്കടിയിലെ ഓറഞ്ച് തോട്ടങ്ങള്‍, കാപ്പിത്തോട്ടങ്ങളില്‍ കാപ്പിപ്പൂവിന്റെ സുഗന്ധം ഇതെല്ലാം കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സമ്പന്നമാക്കുന്നു. കുടകിലെത്തുന്ന ഏതോരാള്‍ക്കും ഓറഞ്ച് കൃഷിയും കാപ്പിയും […]
കുന്നുകളും വെള്ളച്ചാട്ടങ്ങളും കൃഷിയും പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളും വന്യമൃഗങ്ങളും പ്രശസ്തമായ നദികളും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത സൗന്ദര്യം കൊണ്ടു അനുഗ്രഹീത നാട് അതാണ് 'കുടക്'! കാഴ്ചകളില്‍ കേമന്‍, ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും കോടമഞ്ഞും പിന്നെ തണുപ്പിന് അല്പം മാറ്റ് കൂട്ടുന്ന തണുത്ത കാറ്റും ഒരു വല്ലാത്ത ഫീല്‍ ആണ് ഈ നാട്! മധുരം വിളയുന്ന മലകള്ക്കടിയിലെ ഓറഞ്ച് തോട്ടങ്ങള്‍, കാപ്പിത്തോട്ടങ്ങളില്‍ കാപ്പിപ്പൂവിന്റെ സുഗന്ധം ഇതെല്ലാം കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സമ്പന്നമാക്കുന്നു. കുടകിലെത്തുന്ന ഏതോരാള്‍ക്കും ഓറഞ്ച് കൃഷിയും കാപ്പിയും ഓര്‍മ്മയുടെ ഗാലറിയില്‍ മായാതെ നില്ക്കും.
ടിപ്പുവിന്റെ പടയോട്ടങ്ങളും കുടക് വംശ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പോരാട്ടങ്ങള്‍, പ്രതിരോധങ്ങള്‍, അസ്തമയങ്ങള്‍ എല്ലാം കൂടി പോയകാലത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണാണ് കുടക്. ചരിത്രവും കാഴ്ച്ചയുടെ വര്‍ണ്ണ വിസ്മയവും ഒരു പൊലെ അത്ഭുതപ്പെടുത്തുന്ന ഈ നാട്ടിലേക്ക്
ഒരിക്കല്‍ കൂടി യാത്ര പോകുകയാണ്. കാടുവിളിച്ചാല് പിന്നെ കാത്തിരിക്കാനാവില്ല, കുളിരണിഞ്ഞ പാടങ്ങളും മഞ്ഞു പുതഞ്ഞ മലനിരകളും എല്ലാം പിന്നിട്ട് വണ്ടി മടിക്കേരി പട്ടണത്തിലെത്തി. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ തിരക്കാര്‍ന്ന നഗരമാണ് മടിക്കേരി.
ഹോംമെയ്ഡ് ചോക്ലേറ്റുകളുടെയും ഹോട്ടലുകളുടെയും ബോര്‍ഡുകളാണ് ചുറ്റിലും. ഈ നാട്ടില്‍ ക്ലച്ചുപിടിച്ച മറ്റു രണ്ട് സംഗതികള്‍. വാസ്തു വിദ്യയിലെ ചരിത്രപരവും കാഴ്ചയില്‍ കൗതുകവുമുണര്‍ത്തുന്ന ഒരിടത്തേക്കാണ് എന്റെ യാത്ര.
കൂര്‍ഗിലെ പ്രശസ്തമായ കാഴ്ച്ച സ്ഥലങ്ങളിലൊന്നായ ഓംകാരേശ്വര ക്ഷേത്രം ഏതൊരു സഞ്ചാരിയേയും സന്തോഷിപ്പിക്കാതിരിക്കില്ല. ദൂരേ നിന്ന് തന്നെ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കാണാമായിരുന്നു. നടന്ന് കവാടത്തിനരികില്‍ എത്തിയപ്പോഴാണ് കാഴ്ചയുടെ വിസ്മയം മിഴിതുറന്നത്. ആദ്യകാഴ്ചയില്‍ മുസ്ലിം ദര്‍ഗ പോലെയാണ് എനിക്ക് തോന്നിയത്, കാരണം ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് ഒരു വലിയ താഴികക്കുടവും അതിന്റെ നാല് കോണുകളും ചുറ്റുന്ന നാല് മിനാരങ്ങളും തലയുയര്‍ത്തി നില്ക്കുന്നു. 1820ല്‍ ലിംഗരാജേന്ദ്ര രണ്ടാമന് രാജാവ് എല്ലാവരെയും ആകര്‍ഷിക്കുന്ന രസകരമായ ഒരു വാസ്തുവിദ്യ അവതരിപ്പിക്കുന്നു.
ഗോതിക്, ഇസ്ലാമിക് വാസ്തുവിദ്യയുടെ അതുല്യമായ മിശ്രിതമാണ് ഈ ക്ഷേത്രം.
മനോഹരമായ കുളത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം കൂര്ഗിലെത്തുന്ന ഓരോ സഞ്ചാരികളേയും ആനന്ദിപ്പിക്കാതിരിക്കില്ല. ശ്രേഷ്ഠമായൊരു ഭൂതകാലത്തെ ഇന്നും ഉള്ളില്‍ പുണര്‍ന്നു നില്ക്കുന്ന മണ്ണാണ് കുടക്. ക്ഷേത്രം പശ്ചാത്തലമാക്കി നിരവധി പേര് മോബൈലില്‍ ചിത്രം പകര്‍ത്തുന്നുണ്ട്. ശാന്തമായ അന്തരീക്ഷത്തില്‍ വേദ മന്ത്രങ്ങള്‍ കാറ്റില്‍ ഒഴുകി വരുന്നത് പോലെ എനിക്ക് തോന്നി. മലനിരകളെ തൊട്ട് പച്ചമരങ്ങളുടെ അതിരുകള്‍, വല്ലപ്പോഴും പക്ഷികള്‍ ക്ഷേത്രത്തിനു മുകളിലൂടെ പറന്നുയരുന്നു. ദൂരെ കാണുന്ന മഞ്ഞുപൊതിഞ്ഞ മലനിരകളുടെ മനം മയക്കുന്ന ദൃശ്യങ്ങള്‍.
പലരും പടവുകള്‍ കയറി ഇറങ്ങി പോകുന്നതായി ഞാന്‍ കണ്ടു.
ക്ഷേത്രത്തിന് ലളിതമായ ഒരു ഘടനയുണ്ട്, അത് ശാന്തമായ അന്തരീക്ഷത്തോടൊപ്പം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്.
പ്രവേശന കവാടത്തില്‍ ക്ഷേത്രത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ഒരു ചെമ്പ് തകിട് കാണാം. ക്ഷേത്രത്തിന്റെ ജനാലകളില്‍ പഞ്ചലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ബാറുകള്‍ അടങ്ങിയിരിക്കുന്നു. വിന്‍ഡോ ബാറുകള്‍ക്കിടയില്‍, 'ലിം' എന്ന അക്ഷരമാല സ്ഥാപിച്ചിരിക്കുന്നു.
ക്ഷേത്രത്തിനകത്ത് വിവിധതരം ശുദ്ധജല മത്സ്യങ്ങള്‍ അടങ്ങിയ ജലസംഭരണിയുണ്ട്. ജലസംഭരണിയുടെ മധ്യഭാഗത്ത് ഒരു നടപ്പാതയിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മണ്ഡപമുണ്ട്. ക്ഷേത്രത്തിലെത്തുന്ന കുട്ടികളുടെ പ്രത്യേക ആകര്‍ഷണമാണ് ഇവിടത്തെ കുളത്തിലെ മത്സ്യം.
ശ്രദ്ധിക്കേണ്ട രസകരമായ കാര്യം, ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും സാധാരണ പോലെ തൂണുകളുള്ള ഹാള്‍ ക്ഷേത്രത്തിനില്ല എന്നുളളതാണ്. പ്രവേശന വാതിലിനടുത്ത് ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്.
ലിംഗരാജേന്ദ്ര രണ്ടാമന് രാജാവ് തന്റെ തപസ്സിന്റെ അടയാളമായി ഓംകാരേശ്വര ക്ഷേത്രം പണിതു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യമനുസരിച്ച്, രാജാവ് തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ തെറ്റുകള്‍ ശ്രദ്ധിച്ച ഒരു ബ്രാഹ്മണനെ കൊലപ്പെടുത്തി. പിന്നീട് ബ്രാഹ്മണന്റെ ആത്മാവ് ബ്രഹ്മരാക്ഷയുടെ രൂപത്തില്‍ രാജാവിന്റെ ശല്യപ്പെടുത്താന്‍ തുടങ്ങി.
ബ്രാഹ്മണന്റെ മരണശേഷം, രാജാവിന് പേടിസ്വപ്നങ്ങള്‍ കണ്ടുതുടങ്ങി, അത് അദ്ദേഹത്തിന്റെ സമാധാനം കെടുത്തുകയും രാജാവ് വളരെയധികം വിഷമിക്കുകയും ചെയ്തു.
പേടിസ്വപ്നങ്ങള്‍ക്കു വിരാമം തേടി രാജാവ് മറ്റ് പണ്ഡിത ബ്രാഹ്മണരുടെ സഹായം തേടി. തുടര്‍ന്ന് ഒരു ക്ഷേത്രം പണിയാന്‍ ബ്രാഹ്മണര്‍ ഉപദേശിച്ചു. അവരുടെ അഭിപ്രായത്തില്‍, ശിവന് സമര്‍പ്പിക്കുന്ന ഒരു ക്ഷേത്രം പണിതാല്‍ രാജാവിന്റെ മാനസിക ക്ലേശം അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ബ്രാഹ്മണന്റെ ആത്മാവിനെ പ്രീതിപ്പെടുത്തി മാനസിക സമാധാനം കൈവരിക്കാന്‍ ആഗ്രഹിച്ച രാജാവ് ഉപദേശങ്ങള്‍ അനുസരിച്ചു. തുടര്‍ന്ന് അദ്ദേഹം ആത്മീയ നഗരമായ കാശിയില്‍ നിന്ന് ശിവലിംഗം കൊണ്ടുവന്നു. ശിവലിംഗം 'ഓംകാരേശ്വര' എന്ന് നാമകരണം ചെയ്യുകയും ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനാല്‍ ഈ ക്ഷേത്രം ഓംകാരേശ്വര ക്ഷേത്രം എന്ന് അറിയപ്പെട്ടു.
മാസത്തിലെ എല്ലാ ദിവസവും ക്ഷേത്രം തുറന്നിരിക്കും. ഓംകാരേശ്വര ക്ഷേത്രത്തിലെ സമയം രാവിലെ 6.30 മുതല്‍ ഉച്ചക്ക് 12 വരെയാണ്. ഇത് വീണ്ടും വൈകുന്നേരം 5 മണിക്ക് തുറക്കുകയും രാത്രി 8 മണിക്ക് അടയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രം സന്ദര്‍ശിക്കാന്‍ പ്രവേശന ഫീസ് ഇല്ല. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാം.
ഓംകാരേശ്വര ക്ഷേത്രം സന്ദര്‍ശിക്കാന്‍ ചുരുങ്ങിയത് 1 മണിക്കൂര്‍ സമയം എടുക്കും. ശിവന്റെ അനുഗ്രഹം തേടുന്നതിനു പുറമേ, വിനോദസഞ്ചാരികള്‍ക്ക് അതിന്റെ വ്യത്യസ്തമായ വാസ്തുവിദ്യയെ കാണാനും അവസരമുണ്ടാകുന്നു.
ഗോതിക്, ഇസ്ലാമിക് വാസ്തുവിദ്യാ ശൈലികളുടെ സവിശേഷമായ സംയോജനം അവതരിപ്പിക്കുന്ന ഓംകാരേശ്വര ക്ഷേത്രം കൂര്‍ഗ് ടൂര്‍ പാക്കേജുകളിലെ മുഖ്യ ഇടമാണ്. ക്ഷേത്രത്തിനകത്തേക്ക് ക്യാമറ അനുവദിക്കില്ല. മഞ്ഞുകണങ്ങള്‍ കുളിരണിയിച്ച ഒരു പകല്‍ കൂടി അവസാനിക്കുന്നു. സൂര്യന് പടിഞ്ഞാറിന്റെ മടിയില്‍ മയങ്ങി വീഴുകയാണ്. സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ അസ്തമയ ശോഭയില്‍ കുടക് ഒരു മണവാട്ടിയെ പോലെ സുന്ദരിയായി. ക്ഷേത്ര നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ വിസ്മയമോര്‍ത്ത് ഞാന്‍ തിരിഞ്ഞു നടന്നു. ചരിത്രത്തിലേക്ക് നമ്മെ തിരിച്ച് നടത്തുന്ന ഒട്ടേറെ കാഴ്ചകള്‍ കുടകില്‍ ഇനിയുമേറെ..!
-റഹിം കല്ലായം