ഉപ്പളയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു

ഉപ്പള: രോഗിയുമായി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യന്നൂര്‍ പെരുമ്പ സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. ആംബൂലന്‍സ് ഇടിച്ച് രണ്ട് സ്‌കൂട്ടറുകളും തകര്‍ന്നു. ഇന്നലെ ഉപ്പള ദേശിയ പാതയിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് രോഗിയുമായി മംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ആംബുലന്‍സ് മൂന്ന് പ്രാവശ്യം മലക്കം മറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകളുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അകത്ത് കുടുങ്ങിയ രോഗിയെയും മറ്റുള്ളവരെയും പുറത്തെടുത്തത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ […]

ഉപ്പള: രോഗിയുമായി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യന്നൂര്‍ പെരുമ്പ സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. ആംബൂലന്‍സ് ഇടിച്ച് രണ്ട് സ്‌കൂട്ടറുകളും തകര്‍ന്നു. ഇന്നലെ ഉപ്പള ദേശിയ പാതയിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് രോഗിയുമായി മംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ആംബുലന്‍സ് മൂന്ന് പ്രാവശ്യം മലക്കം മറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകളുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അകത്ത് കുടുങ്ങിയ രോഗിയെയും മറ്റുള്ളവരെയും പുറത്തെടുത്തത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it