അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആംബുലന്‍സും കാറും കൂട്ടിയിടിക്കുകയായിരുന്നു. അത്യാസന്ന നിലയിലുള്ള ചെറുവത്തൂര്‍ സ്വദേശിനിയായ വീട്ടമ്മയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ആംബുലന്‍സില്‍ രോഗിയെയേയും ഡ്രൈവറേയും കൂടാതെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആംബുലന്‍സിന് മുമ്പിലുണ്ടായിരുന്ന സ്വിഫ്റ്റ് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ആംബുലന്‍സ് കാറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ രോഗിയെ […]

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആംബുലന്‍സും കാറും കൂട്ടിയിടിക്കുകയായിരുന്നു. അത്യാസന്ന നിലയിലുള്ള ചെറുവത്തൂര്‍ സ്വദേശിനിയായ വീട്ടമ്മയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ആംബുലന്‍സില്‍ രോഗിയെയേയും ഡ്രൈവറേയും കൂടാതെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആംബുലന്‍സിന് മുമ്പിലുണ്ടായിരുന്ന സ്വിഫ്റ്റ് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ആംബുലന്‍സ് കാറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ രോഗിയെ മറ്റൊരു ആംബുലന്‍സില്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിന്റെ മുന്‍ ഭാഗവും കാറിന്റെ പിന്‍ഭാഗവും തകര്‍ന്നു. ജില്ലാ ആസ്പത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന മടിക്കൈ പാലിയേറ്റീവ് കെയറിന്റേതാണ് ആംബുലന്‍സ്. അതേസമയം ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിനാല്‍ മിക്കയിടത്തും റോഡിന്റെ വീതി കുറച്ചിരിക്കുന്നത് അപകടത്തിന് കാരണമാകുന്നു.