ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോള്‍ മകന്റെ ദേഹത്ത് വീണ് ഗുരുതര പൊള്ളലേറ്റ സംഭവം; മധ്യവയസ്‌കന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഭാര്യയ്ക്ക് നേരെ എറിഞ്ഞ ഐസ്‌ക്രീം ബോള്‍ മകന്റെ ദേഹത്ത് വീണ് സാരമായി പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. മകന്റെ നില ഗുരുതരാവസ്ഥയിലാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്.ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പി.വി. സിന്ധുനാഥി(20)നാണ് ആസിഡാക്രമണത്തില്‍ പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കമ്പല്ലൂരിലെ പി.വി. സുരേന്ദ്രനാഥി(49)നെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനാഥ് ഭാര്യയ്ക്ക് നേരെയാണ് ആസിഡ് നിറച്ച ബോള്‍ എറിഞ്ഞത്. ഐസ്‌ക്രീം എന്ന വ്യാജേനയാണ് ആസിഡ് നിറച്ച് സൂക്ഷിച്ചത്. ബോള്‍ എറിഞ്ഞപ്പോള്‍ […]

കാഞ്ഞങ്ങാട്: ഭാര്യയ്ക്ക് നേരെ എറിഞ്ഞ ഐസ്‌ക്രീം ബോള്‍ മകന്റെ ദേഹത്ത് വീണ് സാരമായി പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. മകന്റെ നില ഗുരുതരാവസ്ഥയിലാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്.
ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പി.വി. സിന്ധുനാഥി(20)നാണ് ആസിഡാക്രമണത്തില്‍ പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കമ്പല്ലൂരിലെ പി.വി. സുരേന്ദ്രനാഥി(49)നെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനാഥ് ഭാര്യയ്ക്ക് നേരെയാണ് ആസിഡ് നിറച്ച ബോള്‍ എറിഞ്ഞത്. ഐസ്‌ക്രീം എന്ന വ്യാജേനയാണ് ആസിഡ് നിറച്ച് സൂക്ഷിച്ചത്. ബോള്‍ എറിഞ്ഞപ്പോള്‍ ഭാര്യ ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്ന് പിന്നാലെ ഓടിയപ്പോഴാണ് സിന്ധുനാഥിന്റെ ദേഹത്ത് ആസിഡ് വീണത്. സിന്ധുനാഥിന്റെ മുതുകത്താണ് ആസിഡ് ബോള്‍ വീണത്. ഗുരുതരമായാണ് പൊള്ളലേറ്റത്. മുമ്പ് പ്രതി മദ്യകുപ്പി പൊട്ടിച്ച് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസിഡാക്രമണം.