കുണിയയില്‍ 8 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

പെരിയാട്ടടുക്കം: കുണിയയില്‍ 8 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കുണിയ തോക്കാനംമൊട്ട പട്രച്ചാലിലെ അബ്ദുല്‍ റഹ്മാന്‍ ബാഫഖിയുടെ മകന്‍ മുഹമ്മദ് ആഷിക്ക് ആണ് മരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആഷിക്കിനെ ഇന്നലെ വൈകുന്നേരം തോക്കാനംമൊട്ടക്ക് സമീപം കോളേജിന് പടിഞ്ഞാറ് ഭാഗത്ത് വീടിന് സമീപത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോട്ടിക്കുളത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വഭാവിക മരണത്തിന് […]

പെരിയാട്ടടുക്കം: കുണിയയില്‍ 8 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കുണിയ തോക്കാനംമൊട്ട പട്രച്ചാലിലെ അബ്ദുല്‍ റഹ്മാന്‍ ബാഫഖിയുടെ മകന്‍ മുഹമ്മദ് ആഷിക്ക് ആണ് മരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആഷിക്കിനെ ഇന്നലെ വൈകുന്നേരം തോക്കാനംമൊട്ടക്ക് സമീപം കോളേജിന് പടിഞ്ഞാറ് ഭാഗത്ത് വീടിന് സമീപത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോട്ടിക്കുളത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Related Articles
Next Story
Share it