17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരന്‍ അറസ്റ്റില്‍

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ കൊളപ്രം സ്വദേശിയായ പതിനെട്ടുകാരനെയാണ് രാജപുരം എസ്.ഐ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതോടെ മാതാവ് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം രാജപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. […]

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ കൊളപ്രം സ്വദേശിയായ പതിനെട്ടുകാരനെയാണ് രാജപുരം എസ്.ഐ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതോടെ മാതാവ് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം രാജപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പതിനെട്ടുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. പീഡനം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പോക്സോ, പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് 18കാരനെതിരെ കേസെടുത്തത്.

Related Articles
Next Story
Share it