കാസര്‍കോട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മയുടെ ജന്മദിന ആഘോഷപരിപാടിയോടാനുബന്ധിച്ച് വിവേകാനന്ദ നഗര്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ വിവിധ പരിപാടികളോടെ അമൃതോത്സവം 2022 ആഘോഷിച്ചു. കാസര്‍കോട് മഠാധിപതി വേദവേദ്യാമൃത ചൈതന്യ ദീപപോജ്ജ്വലനം നടത്തി. വിവിധ ഭജന സംഘങ്ങളുടെ ഭക്തിഗാന സുധയും നടന്നു. സാംസ്കാരിക സദസ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജനനി, കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ബ്രഹ്മ ഗുരുദീപാമൃത ചൈതന്യ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മഠത്തിന്റെ മുതിര്‍ന്ന സേവാ പ്രവര്‍ത്തകരായ കുമാര സ്വാമി, രമാനന്ദ ബങ്കര, ഹരിശ്ചന്ദ്ര ഷെട്ടി ആദരിച്ചു. ജയശീല ടീച്ചര്‍ സ്വാഗതവും ദേവിപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാസാംകാരിക പരിപാടികളും അരങ്ങേറി.