അമൃതശ്രീ സംഗമവും സഹായവിതരണവും നടത്തി

കാസര്‍കോട്: നമ്മുടെ നാട് പ്രതിസന്ധികളെ നേരിടുമ്പോഴെല്ലാം മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ സ്നേഹസ്പര്‍ശമുളള സഹായങ്ങളുമായി രംഗത്തെത്തുന്നത് ഏറെ ആശ്വാസകരമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മാതാ അമൃതാനമയി മഠത്തിന്റെ നേതൃത്വത്തില്‍ അമൃതശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന വസ്ത്ര, ധന, ധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണത്തിന്റെയും അമൃതശ്രീ സംഗമത്തിന്റെയും ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിസന്ധികളില്‍ തളരുന്നവര്‍ക്കുള്ള കൈത്താങ്ങാണ് അമൃതശ്രീ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, […]

കാസര്‍കോട്: നമ്മുടെ നാട് പ്രതിസന്ധികളെ നേരിടുമ്പോഴെല്ലാം മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ സ്നേഹസ്പര്‍ശമുളള സഹായങ്ങളുമായി രംഗത്തെത്തുന്നത് ഏറെ ആശ്വാസകരമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മാതാ അമൃതാനമയി മഠത്തിന്റെ നേതൃത്വത്തില്‍ അമൃതശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന വസ്ത്ര, ധന, ധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണത്തിന്റെയും അമൃതശ്രീ സംഗമത്തിന്റെയും ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളില്‍ തളരുന്നവര്‍ക്കുള്ള കൈത്താങ്ങാണ് അമൃതശ്രീ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, അമൃതശ്രീ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രംഗനാഥന്‍, വേദവേദ്യാമൃത ചൈതന്യ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളില്‍ അംഗങ്ങളായ പതിനായിരത്തോളം സ്ത്രീകള്‍ക്കാണ് സഹായങ്ങള്‍ വിതരണം ചെയ്തത്. ഓരോ അംഗത്തിനും ഭക്ഷ്യ,വസ്ത്ര,ധന, ധാന്യ സഹായങ്ങള്‍ക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള പ്രവര്‍ത്തന മൂലധനവും ചടങ്ങില്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it