അമൃത വര്‍ഷാഘോഷം; കാസര്‍കോട്ട് ദേശീയ സെമിനാര്‍ 23ന്
കാസര്‍കോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തിയഞ്ചാം വര്‍ഷം രാജ്യമെമ്പാടും അമൃതവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 23ന് കാസര്‍കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജില്ലക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഈ സമര ചരിത്രം നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചില്ല. അമൃത വര്‍ഷമഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഈ ചരിത്രത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. സ്വാതന്ത്ര്യ സമരവും ഭാഷാന്യൂനപക്ഷങ്ങളും എന്നതാണ് സെമിനാറിന്റെ വിഷയം. […]

കാസര്‍കോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തിയഞ്ചാം വര്‍ഷം രാജ്യമെമ്പാടും അമൃതവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 23ന് കാസര്‍കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു.
ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജില്ലക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഈ സമര ചരിത്രം നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചില്ല. അമൃത വര്‍ഷമഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഈ ചരിത്രത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. സ്വാതന്ത്ര്യ സമരവും ഭാഷാന്യൂനപക്ഷങ്ങളും എന്നതാണ് സെമിനാറിന്റെ വിഷയം. കേന്ദ്ര കേരള സര്‍വ്വകലാശാല, കര്‍ണാടക സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചിന്മയാ മിഷന്‍ കേരള ആചാര്യന്‍ സ്വാമി വിവിക്താനന്ദ, കര്‍ണാടക ഗടിപ്രദേശ അഭിവൃദ്ധി പ്രാധികാര ചെയര്‍മാന്‍ ഡോ. സി. സോമശേഖര, കേന്ദ്ര സര്‍വ്വകലാശാല കണ്‍ട്രോളര്‍ എം. മുരളീധരന്‍ നമ്പ്യാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഡോ. എസ്. സുജാത, പത്രപ്രവര്‍ത്തകനായ മലര്‍ ജയറാമ റായ്, ഡോ. രത്‌നാകര മല്ലമൂലെ, പ്രശാന്ത് ബള്ളുള്ളായ പങ്കെടുക്കും. ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30നാണ് സെമിനാര്‍. പ്ലസ് ടു, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക യാത്ര എന്നിവയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍മാരായ അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, രാജേന്ദ്ര കുണ്ടാര്‍, ജന. കണ്‍വീനര്‍ റിട്ട. പ്രൊഫ. എ. ശ്രീനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.