കാസര്‍കോട് ജി.എച്ച്.എസ്.എസിന്റെ അഭിമാനമായി അമൃതയും ദേവികയും

കാസര്‍കോട്: മികച്ച എന്‍.സി.സി കാഡെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ബി. അമൃതയും വി. ദേവികയും സ്‌കൂളിന്റെ അഭിമാനമായി. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 32 എന്‍.സി.സി കേരള ബറ്റാലിയന്‍ ഗേള്‍സ് വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. ഒമ്പതാരം വിദ്യാര്‍ത്ഥികളായ ഇവര്‍ വേറിട്ട ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് പ്രതിരോധിക്കുന്നതിന് ആയിരത്തില്‍ പരം മാസ്‌കുകള്‍ നിര്‍മ്മിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് […]

കാസര്‍കോട്: മികച്ച എന്‍.സി.സി കാഡെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ബി. അമൃതയും വി. ദേവികയും സ്‌കൂളിന്റെ അഭിമാനമായി.
പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 32 എന്‍.സി.സി കേരള ബറ്റാലിയന്‍ ഗേള്‍സ് വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്.
ഒമ്പതാരം വിദ്യാര്‍ത്ഥികളായ ഇവര്‍ വേറിട്ട ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് പ്രതിരോധിക്കുന്നതിന് ആയിരത്തില്‍ പരം മാസ്‌കുകള്‍ നിര്‍മ്മിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനുകളിലും മറ്റു ഓഫീസുകളിലും മാസ്‌ക്കുകള്‍ നല്‍കി ദേവിക മാതൃകയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി നൂറോളം എന്‍.സി.സി കാഡെറ്റുകളെ പരിശീലിപ്പിക്കുന്ന കുമ്പള സ്വദേശിയായ എം. ഇബ്രാഹിം ആണ് ഇവരുടെ പരിശീലകന്‍.
വിദ്യാനഗറിലെ പി. വിജയന്‍-കെ. സുനിത എന്നിവരുടെ മകളാണ് ദേവിക. മൊഗ്രാല്‍ പുത്തൂരിലെ പരേതനായ ബാലകൃഷ്ണ-സുജാത എന്നിവരുടെ മകളാണ് അമൃത.

Related Articles
Next Story
Share it