ട്രംപിന് തിരിച്ചടി; ജന്‍മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിന് സ്റ്റേ

Update: 2025-01-24 04:35 GMT

വാഷിംഗ്ടണ്‍ ഡി.സി: അധികാരത്തിലേറി ദിവസങ്ങള്‍ കഴിയവെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജന്‍മാവാകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റ എക്‌സിക്യൂട്ടീവ് ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് പ്രകടമായ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതി പറഞ്ഞു. ഭരണഘടനാ ലംഘനമായ തീരുമാനമാണിതെന്ന് യു.എസ് ഡിട്രിക്ട് ജഡ്ജ് ജോണ്‍ കൊഹേനര്‍ വാദത്തിനിടെ വ്യക്തമാക്കി. അധികാരത്തിലേറി ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ആദ്യ നിയമപരമായ എതിര്‍പ്പ് വരുത്ത വിഷയമാണ് ജന്‍മാവകാശ പൗരത്വം. ഫെബ്രുവരി 19ന് നിലവില്‍ വരുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. താത്കാലിക വിസയിലും കൃത്യമായ രേഖകളില്ലാതെ കുടിയേറിയും വന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ജന്‍മാവശകാശ പൗരത്വം നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. തീരുമാനം യു.എസില്‍ വര്‍ഷം തോറും ജനിക്കുന്ന 2,50,000 കുട്ടികളെയാണ് ബാധിക്കുക.

Similar News