പുതുവര്‍ഷപ്പിറവിയിലേക്ക് ലോകം; ആദ്യമെത്തുക കിരിബാത്തി ദ്വീപില്‍

Update: 2024-12-31 04:29 GMT

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മറ്റൊരു പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകം. നിറങ്ങള്‍ വിതറുന്ന ലൈറ്റുകള്‍ തെളിച്ചും ആകാശത്ത് വര്‍ണമഴ പെയ്യിക്കുന്ന പടക്കങ്ങള്‍ കത്തിച്ചും 2025നെ വരവേറ്റുകൊണ്ടുള്ള ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പുതുവര്‍ഷം ആദ്യം പിറക്കുന്നത് ഒരു കുഞ്ഞന്‍ ദ്വീപിലാണ്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31ന് 3.30 ഓടെ ഇവിടെ 2025നെ സ്വാഗതം ചെയ്യും.

പസഫിക് സമുദ്രത്തിലെ തന്നെ ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലും ആണ് അവസാനം പുതുവര്‍ഷമെത്തുന്നത്. കിരിബാത്തി ദ്വീപിനേക്കാള്‍ 26 മണിക്കൂര്‍ പിറകിലാണ് ഈ ദ്വീപുകള്‍. ഇന്ത്യന്‍ സമയം ജനുവരി ഒന്നിന് വൈകീട്ട് 5.30 ആയിരിക്കും സമയം.

ഇന്ത്യയിലേക്ക് പുതുവര്‍ഷമെത്തുന്നതിന് മുമ്പ് ന്യൂസിലന്‍ഡ്, റഷ്യ, ഫിജി, ഓസ്‌ട്രേലിയ, പാപ്വുവ ന്യൂഗിനിയ എന്നിവിടങ്ങളില്‍ പുതുവര്‍ഷത്തെ വരവേറ്റ് കഴിഞ്ഞിട്ടുണ്ടാവും.

Similar News