തബല ഇതിഹാസം സക്കീർ ഹുസൈൻ വിടവാങ്ങി. 73 വയസ്സായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണ വിവരം കുടുംബം സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ മരണവാർത്ത പ്രചരിച്ച ഘട്ടത്തിൽ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെന്നും ഗുരുതരാവസ്ഥയിലായിരുന്നെന്നും അദ്ദേഹത്തിൻ്റെ സഹോദരി ഖുർഷിദ് പി.ടി.ഐ യോട് വ്യക്തമാക്കി.