ഇന്റര്‍നെറ്റില്‍ നിലവാരമില്ലാത്ത ഉള്ളടക്കങ്ങളാണോ കാണുന്നത്? എങ്കില്‍ ഈ വാക്ക് ഒന്ന് ശ്രദ്ധിച്ചേക്ക്..!!
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ വാക്ക് '' ബ്രെയിന്‍ റോട്ട്'';
പരിസരം മറന്ന് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍. ഫോണില്‍ വലിയ അളവില്‍ നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങള്‍ കണ്ട് നിങ്ങളുടെ ചിന്താശേഷിയെ പിന്നോട്ടടിപ്പിക്കുന്നതിന് ഒരു വാക്കുണ്ട്. ബ്രെയിന്‍ റോട്ട്. 2024 ലെ വാക്കായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തിരഞ്ഞെടുത്തിരിക്കുന്നത് ബ്രെയിന്‍ റോട്ട് ആണ്. സമൂഹ മാധ്യമങ്ങളില്‍ നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങള്‍ കാണുന്നവരുടെ എണ്ണത്തില്‍ 2023 മുതല്‍ 24 വരെ 230 ശതമാനം വര്‍ധനവ് ആണ് കണ്ടെത്തിയിരിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന കാലത്തെ ലക്ഷണത്തെയാണ് വാക്ക് സൂചിപ്പിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും മാനസികാരോഗ്യ വിദഗ്ദ്ധനുമായ ആന്‍ഡ്ര്യൂ പ്രിസിബിലിസ്‌കി പറഞ്ഞു.