ജെറുസലേം: ഗാസ സമാധാനക്കരാറിന് പിന്നാലെ 183 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ഇന്ന് മോചിപ്പിക്കും. സമാധാനക്കരാര്‍ നിലവില്‍ വന്നതിന് ശേഷമുള്ള നാലാം ഘട്ട മോചനമാണിത്. മോചിപ്പിക്കുന്ന തടവുകാരുടെ രണ്ട് പ്രത്യേക പട്ടികകള്‍ അഡ്വക്കസി ഗ്രൂപ്പ് പുറത്തിറക്കി. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തിന് മുമ്പ് അറസ്റ്റിലായ 72 പേരാണ് ആദ്യ പട്ടികയില്‍ ഉള്ളത്. ഹമാസ് ആക്രമണത്തിന് ശേഷം അറസ്റ്റിലായ 111 ഗാസാ പൗരന്‍മാരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. ജനുവരി 19 മുതല്‍ സമാധാനക്കരാര്‍ നിലവില്‍ വന്നശേഷം 15 തടവുകാരെയാണ് ഗാസാ സൈനികര്‍ ഇതുവരെ മോചിപ്പിച്ചത്. ഇന്ന് മൂന്ന് തടവുകാരെ കൂടി മോചിപ്പിക്കും. സമാധാനക്കരാര്‍ നിലവില്‍ വന്നതിന് ശേഷം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് പലസ്തീനികളെയാണ് ഇസ്രായേല്‍ മോചിപ്പിച്ചത്.