രണ്ട് മാസം; കൊല്ലപ്പെട്ടത് 1000ന് മുകളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും..! ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു

310ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ തടവിലാണെന്നും ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വാര്‍ത്താ കുറിപ്പ്‌;

Update: 2024-11-26 11:15 GMT

ഇസ്രായേല്‍ സൈന്യം പലസ്തീനിലെ ആരോഗ്യ മേഖലയെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണെന്നും ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 1000 ന് മുകളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയെന്നും ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 310ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ തടവിലാണ്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഡോ. അദ്‌നാന്‍ അല്‍ ബര്‍ഷ് ക്രൂരമായ പീഡനത്തിനിരയായിരുന്നു. ഗാസയിലേക്കുള്ള അവശ്യമരുന്നുകളുടെ വിതരണവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ വരവും ഇസ്രായേല്‍ തടയുകയാണ്. വടക്കന്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ തുടര്‍ച്ചയായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മേഖലയിലെ ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുക എന്ന അജണ്ടയോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്നും മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Similar News