ചെസ്സിൽ ലോക നെറുകയിൽ വീണ്ടും ഇന്ത്യ: കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് ചാമ്പ്യൻ

Update: 2024-12-29 03:21 GMT

ന്യൂയോർക്ക്: ലോക ചെസിൽ നേട്ടവുമായി വീണ്ടും ഇന്ത്യ. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി വിജയിയായി . ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി കിരീടം ചൂടിയത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്‍റ് നേടി. കൊനേരു  ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യൻ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.

Similar News