ഗാസ-ഇസ്രായേല്‍ സമാധാനക്കരാര്‍; ഇസ്രായേല്‍ വനിതാ സൈനികര്‍ക്ക് മോചനം

Update: 2025-01-25 10:42 GMT

ഗാസ-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് മോചിപ്പിച്ച ഇസ്രായേല്‍ വനിതാ സൈനികരായ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ്

ജെറുസലേം: ഗാസയില്‍ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 200 ഓളം തടവുകാരുള്ള ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് ശനിയാഴ്ച നാല് വനിതാ ഇസ്രായേല്‍ സൈനികരെ വിട്ടയച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നീ നാല് സൈനികരെയാണ് ഗാസയിലെ റെഡ് ക്രോസിന് കൈമാറിയത്. തുടര്‍ന്ന് ഇവരെ ഇസ്രായേല്‍ സൈനികര്‍ക്ക് കൈമാറി. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് പോരാളികള്‍ സൈനികരെ തട്ടിക്കൊണ്ടുപോയത്. ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണ് ഇത്. ആദ്യ കൈമാറ്റത്തില്‍ 90 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേലി സിവിലിയന്മാരെ ഹമാസ് കൈമാറിയിരുന്നു.

അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിലവില്‍ വന്ന സമാധാനക്കരാരിലൂടെ യുദ്ധത്തിന് താത്കാലിക അന്ത്യം ഉണ്ടായിരിക്കുകയാണ്.കരാറിന്റെ ആദ്യ ഘട്ടത്തില്‍ ആറാഴ്ചത്തെ , ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി കുട്ടികളും സ്ത്രീകളും വൃദ്ധരും രോഗികളും പരിക്കേറ്റവരും ഉള്‍പ്പെടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് ധാരണ.തുടര്‍ന്നുള്ള ഘട്ടത്തില്‍, പുരുഷന്മാര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന ബന്ദികളെ കൈമാറ്റം ചെയ്യാനും 15 മാസത്തെ പോരാട്ടത്തിനും ഇസ്രായേല്‍ ബോംബാക്രമണത്തിനും ശേഷം നാശത്തില്‍ കിടക്കുന്ന ഗാസയില്‍ നിന്ന് ഇസ്രായേലി സേനയെ പിന്‍വലിക്കാനും ഇരുപക്ഷവും ചര്‍ച്ച നടത്തും

Similar News