നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. 1000ല്‍ അധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 60ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30 ഓടെയാണ് ഭൂകമ്പമുണ്ടായത്. യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ടിബറ്റ് മേഖലയില്‍ ആണ്. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമികുലുക്കം ഉണ്ടായി. 6.8 തീവ്രതയാണ് രേഖപ്പടുത്തിയത്.