ലോസ് ഏഞ്ചല്‍സില്‍ വീണ്ടും കാട്ടുതീ; 31,000 പേരോട് ഒഴിയാന്‍ നിര്‍ദേശം
By : Online Desk
Update: 2025-01-23 03:57 GMT
കാസ്‌റ്റൈക്-യു.എസ്എ: ലോസ് ഏഞ്ചല്‍സിനെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുതീ പടരുന്നു. നോര്‍ത്ത് ലോസ് ഏഞ്ചല്‍സിലെ കാസ്‌റ്റൈക് തടാകത്തിന് സമീപത്തെ മലനിരകളിലാണ് പുതിയ കാട്ടുതീ പടര്‍ന്നത്. കുറഞ്ഞ നിമിഷത്തില്‍ 8000 ഏക്കറിലാണ് തീ പടര്‍ന്ന് പിടിച്ചത്. തീക്കൊപ്പം ശക്തമായ കാറ്റുമുളളതിനാല്‍ തീപടരുന്നതിന്റെ തീവ്രത വര്‍ധിച്ചിരിക്കുകയാണ്. കറുത്ത പുക മേഖലയാകെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തടാകത്തിന് പരിസരം മുതല്‍ 56 കിലോ മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 31000 പേരോട് പ്രദേശം ഉടനെ വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ അടിയന്തിര ജാഗ്രതാ നിര്‍ദേശം നല്‍കി. നേരത്തെ രണ്ട് വലിയ തീപിടിത്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് പിന്നാലെയാണ് പുതിയ കാട്ടുതീ ഉടലെടുത്തത്.