ഉദുമയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 17ഗ്രാം മെത്തംഫെറ്റാമിനുമായി യുവാവ് അറസ്റ്റില്‍
ബേവൂരിയിലെ മുഹമ്മദ് റാസിഖിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.;
ഉദുമ: ഉദുമ ബേവൂരിയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 17 ഗ്രാം മെത്താം ഫെറ്റാമിനുമായി യുവാവിനെ എക് സൈസ് അറസ്റ്റ് ചെയ്തു. ബേവൂരിയിലെ മുഹമ്മദ് റാസിഖിനെ(29)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഉദുമയില്‍ നിന്നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശോഭിന്റെ നേതൃത്വത്തില്‍ മുഹമ്മദ് റാസിഖിനെ മയക്കുമരുന്നുമായി കയ്യോടെ പിടികൂടിയത്. വില്‍പന നടത്താനായി കൈവശം വച്ചതാണ് ഇതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍കോട് അസി. എക് സൈസ് കമ്മീഷണര്‍ ജനാര്‍ദനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഘത്തില്‍ അസിസ്റ്റര്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) മാരായ സി.കെ.വി.സുരേഷ്, പ്രമോദ് കുമാര്‍, ഉദ്യോഗസ്ഥരായ നൗഷാദ് കെ, പ്രജിത് കെ. ആര്‍, അതുല്‍ ടി.വി, സോനു സെബാസ്റ്റിയന്‍, രാജേഷ് പി, ഷിജിത്ത് വി.വി, റീന.വി, അശ്വതി വി.വി, ഡ്രൈവര്‍ സജീഷ് എന്നിവരും ഉണ്ടായിരുന്നു.