സ്‌കൂളിലേക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി
മാങ്ങാട് പുതിയകണ്ടം ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ പി.എ അബ്ദുള്‍ ബാസിത്തിനെയാണ് കാണാതായത്;
By : Online correspondent
Update: 2025-10-15 05:04 GMT
ഉദുമ: സ്‌കൂളിലേക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. മാങ്ങാട് പുതിയകണ്ടം ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ പി.എ അബ്ദുള്‍ ബാസിത്തിനെയാണ് കാണാതായത്. അബ്ദുള്‍ ബാസിത്ത് ഒക്ടോബര്‍ 14ന് രാവിലെ പതിവുപോലെ സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല.
പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്തുന്നവര്‍ വിവരം പൊലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.