കാറില്‍ കടത്തിയ 112 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

കര്‍ണ്ണാടക ബാഗല്‍ കോര്‍ട്ട് മുകള്‍ ഹള്ളിയില്‍ പ്രകാശ് അലമാനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-11-19 05:44 GMT

ഉദുമ : കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. കര്‍ണ്ണാടക ബാഗല്‍ കോര്‍ട്ട് മുകള്‍ ഹള്ളിയില്‍ പ്രകാശ് അലമാനി (41)യെയാണ് മേല്‍പ്പറമ്പ് എസ്. ഐ വി രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെ മേല്‍പ്പറമ്പില്‍ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. 112 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Similar News