ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ് മരിച്ചു
ഉദുമ: ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറുമാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പ്രവാസിയായ ഉദുമ കുണ്ടടുക്കത്തെ അല്‍ത്താഫ്(31) ആണ് മരിച്ചത്. വയറ്റിലെ അസുഖം മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തുന്നതിനായി അല്‍ത്താഫിനെ ആറുമാസം മുമ്പ് ചെര്‍ക്കളയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി അല്‍ത്താഫിന് അനസ്തേഷ്യ നല്‍കി. ഇതോടെ യുവാവ് ബോധരഹിതനായി. തുടര്‍ന്ന് അല്‍ത്താഫിനെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. ആറുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ അല്‍ത്താഫ് ഇന്നലെയാണ് മരിച്ചത്. മംഗളൂരു വിമാനാപകടത്തില്‍ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നജില. മക്കള്‍: മറിയം നസ്‌വ, ഹെല്‍മ നസിയ. സഹോദരങ്ങള്‍: ഇര്‍ഷാദ് (അധ്യാപകന്‍, തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍), ഹസീന, ഷുഹൈല.