എം.ഡി.എം.എയുമായി പാണത്തൂര്‍ സ്വദേശി ഉദുമയില്‍ പിടിയില്‍
പാണത്തൂര്‍ ബാപ്പുങ്കയത്തെ ആരിഫ് അബ്ദുള്‍ സലാമിനെ ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-05-03 07:19 GMT
ഉദുമ: എം.ഡി.എം.എയുമായി പാണത്തൂര്‍ സ്വദേശി ഉദുമയില്‍ പൊലീസ് പിടിയിലായി. പാണത്തൂര്‍ ബാപ്പുങ്കയത്തെ ആരിഫ് അബ്ദുള്‍ സലാമിനെ(26) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഉദുമ പള്ളത്ത് വെച്ചാണ് ആരിഫ് പൊലീസ് പിടിയിലാകുന്നത്.
ആരിഫില്‍ നിന്ന് 0.330 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.