ഷാര്‍ജയില്‍ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഉദുമ സ്വദേശി മരിച്ചു
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.;
By : Online correspondent
Update: 2025-04-16 06:36 GMT
ഉദുമ: ഷാര്‍ജയില്‍ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഉദുമ സ്വദേശി മരിച്ചു. ഉദുമ പടിഞ്ഞാറിലെ എസ്.എ അബ്ദുള്‍ റഹ്‌മാന്‍(58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
അബ്ദുള്‍ റഹ്‌മാന്‍ ഷാര്‍ജയിലെ ജോലി അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ഉദുമ പടിഞ്ഞാര്‍ ജമാ അത്ത് പള്ളിക്ക് സമീപത്തെ പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സൈത്തു. മക്കള്‍: ഇംതിയാസ്, ഇജാസ്, അബ്ദുല്ല.