പുതുവര്‍ഷ റീല്‍ ചിത്രീകരിക്കാന്‍ ദേശീയപാതയില്‍ തീയിട്ടു; യുവാവ് അറസ്റ്റില്‍

Update: 2024-12-30 09:54 GMT

റീലുണ്ടാക്കാന്‍ എന്ത് കടന്ന കയ്യും ചെയ്യുന്ന സാഹചര്യത്തില്‍ സമാനമായ വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഉണ്ടാക്കാന്‍ യു.പിയിലെ ഫത്തേഹ്പൂര്‍ നാഷണല്‍ ഹൈവേ രണ്ടിലാണ് സംഭവം. ദേശീയപാതയില്‍ കാറിന് മുന്നില്‍ നിന്ന് പെട്രോള്‍ കൊണ്ട് ഷെയ്ഖ് ബിലാല്‍, 2024 എഴുതി തീയിടുകയായിരുന്നു. പുതുവര്‍ഷം പ്രമേയമാക്കി റീല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതാണെന്നാണ് ബിലാല്‍ പറഞ്ഞത്. ദൃശ്യം വൈറലായതോടെ ഫത്തേഹ്പൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു.

Similar News