ഭര്‍ത്താക്കന്‍മാരുടെ അമിത മദ്യപാനവും പീഡനവും; ഭാര്യമാര്‍ പരസ്പരം വിവാഹിതരായി
By : Online Desk
Update: 2025-01-25 06:48 GMT
കവിതയും ഗുഞ്ജയും വിവാഹ ശേഷം
ഉത്തര്‍പ്രദേശ്; ഗോരഖ്പൂരില്‍ ഭര്‍ത്താക്കന്‍മാരുടെ അമിത മദ്യപാനവും ഗാര്‍ഹിക പീഡനവും മൂലം ഇരുവരുടെയും ഭാര്യമാര്‍ പരസ്പരം വിവാഹിതരായി. കവിതയും ഗുഞ്ജയുമാണ് വീട് ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ട് പേരും പരിചയപ്പെടുന്നത്. ഡിയോറയിലെ ശിവ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചു. വര്‍ഷങ്ങളായുള്ള പീഡനം സഹിച്ചതിന് ശേഷമാണ് പിരിയാന്‍ തീരുമാനിച്ചതെന്നും തങ്ങളുടെ ബന്ധം ഏറെ ആശ്വാസകരവും തൃപ്തികരവുമാണെന്ന് തോന്നിയതിനാലാണ് ഒരുമിക്കാന്‍ തീരുമാനിച്ചതെന്നും വിവാഹശേഷം ഇരുവരും പറഞ്ഞു. ഗോരഖ്പൂരില്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് താമസിക്കാനാണ് തീരുമാനം.