'ചിലപ്പോ..കന്നഡയില്‍ പാടാത്തതിനാലാവും!!' എഡ് ഷീറനുണ്ടായ അനുഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

Update: 2025-02-10 06:38 GMT

ബെംഗളൂരു:ലോകപ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീറന് നേരെ കഴിഞ്ഞ ദിവസം ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബംഗളൂരു പൊലീസിന്റെ നടപടിയെകുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പൊലീസിന്റെ നടപടിയെ കളിയാക്കിയും പരിഹസിച്ചും ട്രോള്‍ ഇറക്കിയുമാണ് പ്രതികരണം.

കണ്‍സേര്‍ട്ട് അവതരിപ്പിക്കാനാണ് എഡ് ഷീറന്‍ ഇന്ത്യയിലെത്തിയത്. ഇതിനിടെ ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ പ്രകടനം നടത്തുകയായിരുന്നു. എഡ് ഷീഷനെ കുറിച്ചറിയാത്ത പൊലീസ് പ്രകടനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂസിക് നിര്‍ത്താന്‍ ആക്രോശിക്കുന്ന പൊലീസുകാരനെയും വീഡിയയോയില്‍ കാണാം. അനുമതിയില്ലെന്ന് കാട്ടി മൈക്രോഫോണ്‍ പ്ലഗ്ഗില്‍ നിന്ന് ഊരി മാറ്റുകയും ചെയ്തു. എന്നാല്‍ അനുമതി വാങ്ങിയിരുന്നുവെന്ന് ഷീറന്റെ ടീം പിന്നീട് വ്യക്തമാക്കി.

കന്നഡയില്‍ പാടിയിരുന്നെങ്കില്‍ പൊലീസ് നടപടികള്‍ എടുക്കില്ലായിരുന്നുവെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പ്രതികരണങ്ങളും. കന്നഡയില്‍ പാടാത്തതാണ് പ്രശ്‌നം എന്ന് മറ്റൊരു കൂട്ടര്‍. ഇന്ത്യയില്‍ പൊതുഇടങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണെന്നും കലാപ്രകടനങ്ങള്‍ക്കല്ലെന്നും പരിഹസിച്ച് ചിലര്‍.

Similar News