ശങ്കുവിന്റെ ആവശ്യം പരിഗണിക്കും; അങ്കണവാടിയിലെ ഭക്ഷണ മെനുവില്‍ മാറ്റം?
By : Online Desk
Update: 2025-02-03 09:31 GMT
ഒടുവില്‍ ശങ്കു എന്ന ബ്രിജ്ല്‍ എസ് സുന്ദറിന്റെ ആവശ്യം മന്ത്രി കേട്ടു. ശങ്കുവിന്റെ നിഷ്‌കളങ്കത നിറയുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുന്നത് പരിശോധിക്കുമെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കുവിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീട്ടിലേക്ക് കൊണ്ടുവന്ന ഉപ്പുമാവ് കഴിക്കുന്നതിനിടെ അങ്കണവാടിയില്‍ ഭക്ഷണം മാറ്റണമെന്നും ബിരിയാണിയും പൊരിച്ച കോഴിയും ആക്കണമെന്ന് ശങ്കു പറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തത്. ശങ്കുവിന്റെ അമ്മ തന്നെയാണ് ഉപ്പുമാവ് കൊടുക്കുന്നതിനിടെ വീഡിയോ പകര്‍ത്തിയത്. ഇതിന് പിന്നാലെയാണ് മറുപടിയുമായി മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയത്.