മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് 72 കോടി രൂപയുടെ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധിക. ആരാധികയുടെ നടപടിയില്‍ ഞെട്ടിയിരിക്കുകയാണ് സഞ്ജയ് ദത്ത്. മുംബൈയിലുള്ള 62കാരിയും വീട്ടമ്മയുമായ നിഷ പാട്ടീല്‍ 2018ലാണ് സ്വത്തുക്കളെ സംബന്ധിച്ച് വില്‍പത്രം തയ്യാറാക്കിയത്. ഇതിലാണ് തന്റെ എല്ലാ സ്വത്തുക്കളും നടന് കൈമാറാന്‍ ബാങ്കിനോട് നിര്‍ദേശിച്ചത്.
നിഷാ പാട്ടീലിന് സഞ്ജയ് ദത്ത് നന്ദി അറിയിച്ചതിന് പിന്നാലെ നിഷയെ വ്യക്തിപരമായി അറിയില്ലെന്നും സ്വത്തുക്കള്‍ സ്വീകരിക്കില്ലെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. 72 കോടിയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശമില്ലെന്നും നിഷയുടെ കുടുംബത്തിന് അത് തിരികെ നല്‍കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു.