മദ്യപിച്ച് ബസ്സില്‍ നിന്ന് ഉപദ്രവിച്ചു:26 തവണ കരണത്തടിച്ച് അധ്യാപിക; ദൃശ്യം വൈറലായി

Update: 2024-12-21 06:03 GMT

പൂനെ: പൂനെയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ തന്നെ ശാരീരകമായി ഉപദ്രവിച്ച മദ്യപാനിയെ നേരിട്ട് സ്ത്രീ. ഷിര്‍ദിയിലെ സ്‌കൂളില്‍ അധ്യാപികയായ സ്ത്രീ ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് പൂനെയില്‍ നിന്ന് ബസ്സ് കയറിയത്. ഒരു തവണ ഉപദ്രവിച്ചപ്പോള്‍ സ്ത്രീ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ഉപദ്രവം തുടരുകയായിരുന്നു. ഉടന്‍ സ്ത്രീ സീറ്റില്‍ നിന്നെഴുന്നേറ്റ് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടര്‍ എത്തി പരിഹാരത്തിന് ഇടപെട്ടെങ്കിലും ബസ്സ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഉടന്‍ ശനിവര്‍വാദയിലെത്തി ഇയാളെ പൊലീസിലേല്‍പ്പിച്ചു.

Similar News