അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. നാസയുടെ ബഹാരാകാശ യാത്രികനായ ഡോണ്‍ പെറ്റിറ്റ് ആണ് ബഹിരാകാശ നിലയത്തില്‍ നിന്ന് പാന്റിടുന്ന വീഡിയോ അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. അന്തരീക്ഷത്തില്‍ ഉള്ള പാന്റിലേക്ക് മുകളില്‍ നിന്ന് താഴേക്ക് പറന്നുവന്ന് ഡോണ്‍ പെറ്റിറ്റ് രണ്ട് കാലും പാന്റിലേക്കിടുന്നത് കാണാം. രണ്ടുകാലും ഒരേ സമയം എന്ന പേരിൽ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
Two legs at a time! pic.twitter.com/EHDOkIBigA
— Don Pettit (@astro_Pettit) February 21, 2025