വിവാഹാഘോഷം അതിരുവിട്ടു;പടക്കത്തോടൊപ്പം കത്തിയമര്‍ന്ന് കാര്‍.. വീഡിയോ
കാറിന്റെ സണ്‍റൂഫില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്
By : Online Desk
Update: 2024-11-28 04:51 GMT
സഹാറന്‍പൂര്‍ (യു.പി) : വിവാഹാഘോഷം അതിരുവിട്ടതോടെ പടക്കത്തിനൊപ്പം കത്തിയമര്‍ന്ന് പുത്തന്‍ കാറും. ഉത്തര്‍പ്രദേശിലെ ഗണ്‍ദേവാഡയിലാണ് സംഭവം. കാറിന്റെ സണ്‍ റൂഫില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ കാറിന്റെ ഉള്ളിലേക്ക് വീണ തീപ്പൊരിയിലൂടെ ആളിക്കത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിയെരിഞ്ഞു. വിവാഹാഘോഷത്തിന്റെ ഭാഗമായി വധുവിനെ ആനയിച്ചുകൊണ്ടുവരുന്ന വേളയിലായിരുന്നു സംഭവം. തീ ആളിപ്പടര്‍ന്നപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. കത്തിയമര്‍ന്ന കാര്‍ പൊലീസ് പിടിച്ചെടുത്തു.