ജീവനാംശവുമായി യുവാവ് കോടതിയില്‍: പക്ഷെ 80000 രൂപയുടെ നാണയങ്ങള്‍! കോടതി പറഞ്ഞത്

Update: 2024-12-20 05:33 GMT

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അഡീഷണല്‍ കുടുംബ കോടതിയില്‍ കഴിഞ്ഞ ദിവസം 37കാരന്‍ എത്തിയത് കാറില്‍ നിറയെ നാണയങ്ങളുമായിട്ടായിരുന്നു. വിവാഹ മോചന കേസില്‍ ഭാര്യക്ക് ജീവനാംശമായ രണ്ട് ലക്ഷം രൂപ നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിരുന്നു. രണ്ട് ലക്ഷം രൂപയില്‍ 80,000 രൂപയാണ് നാണയങ്ങളാക്കി കോടതിയിലെത്തിച്ചത്. അതും രണ്ട് രൂപയുടെയും ഒരു രൂപയുടെയും നാണയങ്ങള്‍ 20 കെട്ടുകളില്‍. കോടതിയില്‍ | നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ നാണയങ്ങള്‍ നോട്ടുകളാക്കി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ട പ്രകാരം പിന്നീട് നോട്ടുകളാക്കി നല്‍കുകയായിരുന്നു. വടവല്ലി സ്വദേശിയും ടാക്സി ഡ്രൈവറുമായ ഇയാളുടെ ഭാര്യ കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനത്തിനായി ഹര്‍ജി നല്‍കിയത്.

Similar News