പ്രണയദിനത്തില്‍ 'വൈറല്‍ മൊണാലിസ' കേരളത്തിലെത്തുന്നു

Update: 2025-02-12 07:16 GMT

പ്രയാഗ്രാജില്‍ മഹാ കുംഭമേളക്കിടെ ദേശീയ ടെലിവിഷനിലും സോഷ്യല്‍മീഡിയയിലും  ഇടം നേടി വൈറലായ മധ്യപ്രദേശ് ഖര്‍ഗോണ്‍ സ്വദേശിനി പതിനാറുകാരി മൊണാലിസ ഭോസ്ലെ കേരളത്തിലെത്തുന്നു. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. വ്യവസായി ബോബി ചെമ്മണ്ണൂരാണ് ഇന്‍സ്റ്റഗ്രാമിലൂടെ മൊണാലിസ കോഴിക്കോടെത്തുന്ന വിവരം പ്രഖ്യാപിച്ചത്.

നര്‍മ്മദാ നദിയുടെ തീരത്തുള്ള കിലഘട്ടില്‍ വര്‍ഷങ്ങളായി പൂക്കളും മാലകളും വില്‍ക്കുന്ന ജോലിയായിരുന്നു മൊണാലിസയുടേത്. മഹാകുംഭമേളക്കിടെ രുദ്രാക്ഷമാലകള്‍ വില്‍ക്കുന്ന മൊണാലിസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഏറെ ശ്രദ്ധനേടിയത്. സിനിമയിലേക്കും മൊണാലിസക്ക് അവസരം ലഭിച്ചു.

Similar News