ലോക്കോ പൈലറ്റ് കോച്ചും കയ്യടക്കി യാത്രക്കാര്‍; സംഭവം മഹാ കുഭമേള സ്‌പെഷ്യല്‍ ട്രെയിനില്‍

Update: 2025-02-10 07:17 GMT

വാരാണസി: മഹാകുംഭമേളയോടനുബന്ധിച്ച് വാരണാസിയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ നേരിടുന്നത് കനത്ത ദുരിതമാണ്. റെയില്‍ കോച്ചിന്റെ ഗ്ലാസ് തകര്‍ക്കുന്നതും ശുചിമുറിയില്‍ കയറിയിരിക്കുന്നതുമായ നിരവധി സംഭവങ്ങളാണ് ഇതിനകം ഉണ്ടായത്. ഏറ്റവും ഒടുവില്‍ വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനില്‍ ക്യാമറയില്‍ പതിഞ്ഞ സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രയാഗ് രാജിലേക്ക് പോകേണ്ട ട്രെയിന്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാണ് യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ ഒഴുകിയെത്തിയത്. ആളുകളുടെ ബാഹുല്യം കാരണം പലര്‍ക്കും കയറാനായില്ല. ഇതിനിടെയാണ് കുറച്ച് പേര്‍ ലോക്കോ പൈലറ്റിന്റെ കോച്ചില്‍ സാധാരണ കോച്ചെന്ന പോലെ കയറിയത്. കയറിയിട്ട് ഡോര്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും ചെയ്തു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 20 ഓളം പേര്‍ എന്‍ജിന്റെ ഉള്ളിലിരിക്കുന്നത് ദൃശ്യത്തില്‍ കാണാം.

Similar News