മഹാകുംഭമേളയിലേക്ക് ട്രെയിനില്‍ യുവാവിന്റെ ഫസ്റ്റ് ക്ലാസ് യാത്ര; പക്ഷെ ഒരു ട്വിസ്റ്റുണ്ട്!!

Update: 2025-02-13 11:12 GMT

പ്രായാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ ഒഴുകി എത്തുന്ന കാഴ്ചയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയിനുകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. ഇതിനിടെ ട്രെയിനില്‍ കയറാന്‍ കഴിയാത്തവരുട രോഷപ്രകടനവും വിവിധ ദിവസങ്ങളില്‍ കണ്ടു. കല്ലുകൊണ്ട് ഗ്ലാസ് വിന്‍ഡോ തകര്‍ക്കുന്നതും ഡോറുകള്‍ തകര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള വിവിധ വാര്‍ത്തകള്‍ ബീഹാറില്‍ നിന്നുണ്ടായി. ട്രെയിനിന്റെ ഉള്ളില്‍ കയറിയാലുള്ള അവസ്ഥയും കുറേ പേര്‍ വീഡിയോ ആയി പങ്കുവെച്ചിരുന്നു. ഇതേ വിഷയത്തില്‍ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പീയുഷ് അഗര്‍വാള്‍ എന്ന യുവാവ്. ഫസ്റ്റ് ക്ലാസ് ബുക്ക് ചെയ്തതായിരുന്നു പീയുഷ് അഗര്‍വാള്‍. വീഡിയോയില്‍ ആദ്യം അദ്ദേഹത്തിന്റെ കാബിനും ബെര്‍ത്തും ആണ് കാണിക്കുന്നത്. തുടര്‍ന്ന് കാബിന്റെ ഡോര്‍ പതിയെ തുറക്കുന്നു. തുറക്കുമ്പോള്‍ കാണുന്നത് നിരവധി സ്ത്രീകള്‍ അതേ കോച്ചില്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്നതാണ്. മറ്റൊരു വശത്ത് ഇടുങ്ങിയ ഇടത്ത് പുരുഷന്‍മാര്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്. ടിക്കറ്റില്ലാതെ സൗജനമായി യാത്ര ചെയ്യുന്നവരായിരുന്നു അവര്‍.പീയുഷ് അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് 26 മില്ല്യണ്‍ കാഴ്ചക്കാരാണ് ഉണ്ടായത്.

Similar News