രക്തദാനത്തിലൂടെ ജീവനേകിയത് 20 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്; ജെയിംസ് ഹാരിസണ്‍ വിടപറഞ്ഞു

Update: 2025-03-04 06:10 GMT

'സുവര്‍ണ കൈകളുള്ള മനുഷ്യന്‍' എന്നായിരുന്നു ഓസ്‌ട്രേലിയക്കാരനായ ജെയിംസ് ഹാരിസണ്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തവരില്‍ ഒരാളായി അറിയപ്പെടുന്ന ജെയിംസ് ഹാരിസണ്‍ 88ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞു. ഉറക്കത്തിനിടെയായിരുന്നു മരണം. ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് സംഘടനയായ ലൈഫ് ബ്ലഡ് ആണ് മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്‍രെ പ്ലാസ്മ 20 ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവനുകളാണ് രക്ഷിച്ചത്.

ഹാരിസണിന്റെ പ്ലാസ്മയില്‍ അപൂര്‍വം ആന്റിബോഡിയായ ആന്റി-ഡി ഉള്‍പ്പെട്ടതായിരുന്നു. ഇത് ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന മരുന്നാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ അമ്മയുടെ രക്തം ബാധിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.

14ാം വയസ്സില്‍ ശ്വാസകോശ സര്‍ജറിക്കായി ഹാരിസണിന് രക്തം ആവശ്യമായി വന്നിരുന്നു. ഇതിന് ശേഷമാണ് രക്തദാനം ജീവിതചര്യയായി ഹാരിസണ്‍ കൊണ്ടുനടന്നത്. 18ാം വയസ്സില്‍ തുടങ്ങിയ രക്തദാനം 81ാം വയസ്സ് വരെ തുടര്‍ന്നു. ആയിരക്കണക്കിന് തവണ രക്തദാനത്തിന് വിധേയനായി.

Similar News