ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുമെന്ന് ട്രംപ്; സദസ്സില്‍ പൊട്ടിച്ചിരിച്ച് ഹിലരി ക്ലിന്റണ്‍

Update: 2025-01-21 10:20 GMT

വാഷിംഗ്ടണ്‍: 47ാമത് യു.എസ് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനവും അക്കൂട്ടത്തിലുണ്ടായി. പ്രഖ്യാപനം കേട്ട് സദസ്സിലുണ്ടായിരുന്ന മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റാന്‍ ട്രംപിന് കഴിയുമോ ?

ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റാനുള്ള തീരുമാനത്തെ കുറിച്ച് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സമുദ്ര പ്രദേശങ്ങളുടെ പേരിടുന്നതിന് ഔപചാരികമായ അന്താരാഷ്ട്ര കരാറോ പ്രോട്ടോക്കോളോ ആവശ്യമില്ലെങ്കിലും, ഇന്റര്‍നാഷണല്‍ ഹൈഡ്രോഗ്രാഫിക് ബ്യൂറോ (IHB) ആണ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതും പേരുകള്‍ ക്രമവല്‍ക്കരിക്കുന്നതും

യുഎസിനുള്ളിലെ ഔദ്യോഗിക രേഖകളില്‍ ട്രംപിന് ഗള്‍ഫിന്റെ പേര് മാറ്റാന്‍ കഴിയും, എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇത് പിന്തുടരാന്‍ ബാധ്യസ്ഥരല്ല. ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തോട് ഈ മാസം ആദ്യം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പ്രതികരിച്ചിരുന്നു. മെക്‌സിക്കന്‍ അമേരിക്ക എന്ന് വിളിക്കാമെന്ന് ക്ലോഡിയ നിര്‍ദേശിച്ചിരുന്നു.

Similar News